Current Date

Search
Close this search box.
Search
Close this search box.

മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്: കേരളത്തില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തീകരിച്ച് ചെറിയ പെരുന്നാള്‍ മറ്റന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് സംസ്ഥാനത്തെ വിവിധ ഖാദിമാര്‍ അറിയിച്ചു.

മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ വ്യാഴാഴ്ചയാകും ഈദുല്‍ ഫിത്വറെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്,കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍,പാളയം ഇമാം വി.പി സുഹൈബ് മൗലവി എന്നിവരും അറിയിച്ചു.

ചൊവ്വാഴ്ച ശവ്വാല്‍ പിറ കാണുകയില്ലെന്നും അതിനാല്‍ ചെറിയ പെരുന്നാള്‍ വ്യാഴാഴ്ച ആയിരിക്കുമെന്നും കെ.എന്‍.എമ്മിന് കീഴിലുള്ള കേരള ഹിലാല്‍ കമ്മിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Related Articles