Current Date

Search
Close this search box.
Search
Close this search box.

ബലിപെരുന്നാള്‍ ഓഗസ്റ്റ് 12ന് തിങ്കളാഴ്ച: ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: വ്യാഴാഴ്ച കേരളത്തിലെവിടെയും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി ദുല്‍ഹജ്ജ് ഒന്ന് ഓഗസ്റ്റ് മൂന്ന് ശനിയാഴ്ചയും, അറഫാ നോമ്പ് ഓഗസ്റ്റ് 11 ഞായറും, ഈദുല്‍ അദ്ഹ(ബലിപെരുന്നാള്‍) ഓഗസ്റ്റ് 12 തിങ്കാളാഴ്ചയും ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

അതേസമയം, ഇന്ന് (ഓഗസ്റ്റ് രണ്ട്) മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന് വിവിധ ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,ഫ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

Related Articles