Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് നാടുകളില്‍ നാളെ ബലിപെരുന്നാള്‍

റിയാദ്: ഇബ്രാഹിം നബിയുടെ ത്യാഗജീവിതത്തിന്റെ ഓര്‍മകള്‍ അയവിറക്കി ഗള്‍ഫ് രാജ്യങ്ങള്‍ നാളെ (ചൊവ്വ) ബലിപെരുന്നാള്‍ ആഘോഷിക്കും. ഒമാന്‍ അടക്കമുള്ള എല്ലാ രാജ്യങ്ങളിലും നാളെ തന്നെയാണ് പെരുന്നാള്‍. തിങ്കളാഴ്ചയാണ് ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം. ഹജ്ജാജിമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകമെങ്ങുമുള്ള വിശ്വാസികള്‍ തിങ്കളാഴ്ച വ്രതമനുഷ്ടിച്ചു.

പ്രവാചകന്‍ ഇബ്രാഹിമിന്റെയും മകന്‍ ഇസ്മാഇലിന്റെയും ദൈവിക മാര്‍ഗത്തിലെ ത്യാഗത്തിന്റെ സ്മരണ പുതുക്കിയാണ് വിശ്വാസികളുടെ ഈദാഘോഷം. ബലിപെരുന്നാള്‍ നമസ്‌കാരത്തിനു ശേഷം വിശ്വാസികള്‍ ഉദുഹിയ്യത്തില്‍(ബലികര്‍മം) വ്യാപൃതരാകും. കേരളത്തില്‍ ബുധനാഴ്ചയാണ് ബലിപെരുന്നാള്‍.

Related Articles