ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൗഖി അല്ലാം ഞായറാഴ്ച ലണ്ടനിലെത്തി. യു.കെ പാര്‍ലമെന്റിന്റെ ക്ഷണം സ്വീകരിച്ചാണ് ശൗഖി അല്ലാം യു.കെയിലെത്തിയത്. സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ഹൗസ് ഓഫ് കാമന്‍സിലും ഹൗസ് ഓഫ് ലോര്‍ഡ്‌സിലും അദ്ദേഹം പ്രസംഗിക്കും. ഇരുസഭകളിലെയും അംഗങ്ങള്‍ക്കൊപ്പമുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചക്ക് ശേഷം നടക്കുന്ന ആദ്യ പ്രസംഗമാണിത് -സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന യു.കെ ഉദ്യോഗസ്ഥരുമായും ലണ്ടന്‍ മേയറുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഫോറങ്ങളിലും സെമിനാറികളിലും അദ്ദേഹം പങ്കെടുക്കും.
സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ 2013ല്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയായി നിയമിക്കപ്പെട്ടതിന് ശേഷം ശൗഖി അല്ലാം നൂറുകണക്കിന് വധശിക്ഷകള്‍ ശരിവെച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ കുറ്റപ്പെടുത്തി. 2020ല്‍ രാജ്യത്ത് നടപ്പിലാക്കിയ വധശിക്ഷകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ മൂന്നാമത്തെ ഏറ്റവും മോശമായി രാജ്യമായി ഈജ്പ്ത് മാറിയതായി ആംനസ്റ്റി വിമര്‍ശിച്ചു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj