Current Date

Search
Close this search box.
Search
Close this search box.

ലിബിയന്‍ തെരഞ്ഞെടുപ്പിന് പിന്തുണ അറിയിച്ച് സീസി

കൈറോ: ലിബിയയില്‍ ഡിസംബര്‍ 24ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് പിന്തുണ അറിയിച്ച് ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസി. ഉത്തരാഫ്രിക്കന്‍ രാഷ്ട്രമായ ലിബിയയിലെ ഇടക്കാല സര്‍ക്കാര്‍ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ദബൈബയുമായുള്ള ചര്‍ച്ചക്കിടെ സീസി പിന്തുണ അറിയിക്കുകയായിരുന്നു.

രാജ്യത്തെ ജനതയുടെ സ്വാതന്ത്ര താല്‍പര്യത്തെ മാനിക്കുകയും സജീവമാക്കുകയും ചെയ്യുന്ന വരാനിരിക്കുന്ന ലിബിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം സീസി ശക്തമായി ഊന്നിപറഞ്ഞതായി പ്രസിഡന്‍സി വ്യാഴാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു. ലിബിയന്‍ കമാന്‍ഡറായിരുന്ന ഖലീഫ ഹഫ്തറുമായി സീസി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ ദബൈബയുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്.

പാര്‍ലമെന്റ്, പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ യുദ്ധം ശിഥിലമാക്കിയ ലിബിയയെ നയിക്കുന്നതിന് ഈ വര്‍ഷാദ്യത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കപ്പെടുകയായിരുന്നു.

Related Articles