Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: അബുല്‍ ഫതൂഹിന് ജയിലില്‍ വെച്ച് ഹൃദയാഘാതമുണ്ടായതായി മകന്‍

കൈറോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ വിമര്‍ശകനുമായ അബുല്‍ ഫതൂഹിന് ജയിലില്‍ വെച്ച് രണ്ട് തവണ ഹൃദായാഘാതം സംഭവിച്ചതായി മകന്‍ അഹ്മദ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഹ്മദ് ഈജിപ്ത് ജയില്‍ അധികൃതരുടെ പീഡനത്തിനെതിരെ പോസ്റ്റിട്ടത്. അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ ഗുരുതരാവസ്ഥയിലാണെന്നും ഏതു നിമിഷവും അദ്ദേഹം മരണത്തിന് കീഴടങ്ങിയേക്കാമെന്നും പോസ്റ്റില്‍ പറയുന്നു.

മുസ്ലിം ബ്രദര്‍ ഹുഡിന്റെ മുന്‍ അംഗമായിരുന്നു ഫതൂഹ് ഈൗജിപ്തിലെ സ്‌ട്രോങ് ഈജിപ്ത് പാര്‍ട്ടിയുടെ നേതാവായിരുന്നു. 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചിരുന്നു. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ഇദ്ദേഹം അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. സീസിയുടെ രണ്ടാം തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 2018 ഫെബ്രുവരിയലാണ് ഫതൂഹിനെ അറസ്റ്റ് ചെയ്ത് കൈറോവിലെ തോറ ജയിലിലടക്കുന്നത്. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്നതിന്റെ പേരിലായിരുന്നു അറസ്റ്റ്. എന്നാല്‍ അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ പുറത്തുവിട്ടിരുന്നില്ല. മുന്‍ പ്രസിഡന്റ് മുര്‍സിയുടെ മരണത്തിനു പിന്നാലെയാണ് സമാനമായ അനുഭവങ്ങളുമായി ഫതൂഹിന്റെ കുടുംബവും രംഗത്തു വന്നത്. ഇതേ ജയിലിലായിരുന്നു മുര്‍സിയുമുണ്ടായിരുന്നത്.

Related Articles