Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ പ്രമുഖ ഫോട്ടോഗ്രാഫര്‍ അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചിതനായി

കൈറോ: ഈജിപ്തിലെ പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫര്‍ മഹ്മൂദ് അബൂ സൈദ് അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം ജയില്‍ മോചിതനായി. 2013ല്‍ പട്ടാളത്തിനെതിരായി നടന്ന പ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നായിരുന്നു സൈദിനെ ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

ഷോകാന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സൈദിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും അംഗത്വമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്. അല്‍ ഹറം പൊലിസ് സ്റ്റേഷനില്‍ നിന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മോചിതനായതെന്ന് സൈദിന്റെ അഭിഭാഷകന്‍ താഹിര്‍ അബുല്‍ നാസര്‍ അറിയിച്ചു.

2013 ഓഗസ്റ്റില്‍ സുരക്ഷ സേനയും പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി പ്രസിദ്ധീകരിച്ചതിനാണ് ഷോകാനെ 2013 ഓഗസ്റ്റില്‍ അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഷോകാന്റെ കൂടെ വിവിധ കുറ്റങ്ങള്‍ ചുമത്തി 739 പേരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഇവരുടെ ജീവപര്യന്തം ഈജിപ്ത് കോടതി തടയുകയും അഞ്ച് വര്‍ഷത്തെ തടവാക്കി ചുരുക്കിയും ഉതത്തരവിടുകയായിരുന്നു.

Related Articles