Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: പ്രമുഖ ജഡ്ജി ആറു വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായി

കൈറോ: പ്രമുഖ ഈജിപ്ത് ജഡ്ജിയായ മഹ്മൂദ് അല്‍ ഖുദൈരി ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മോചിതനായി. വ്യാഴാഴ്ച അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആണ് ഇക്കാര്യം അറിയിച്ചത്. 2013ലെ അറബ് വസന്തത്തെത്തുടര്‍ന്നാണ് ഖുദൈരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 79കാരനായ അദ്ദേഹം അല്‍ സീസി ഭരണകൂടം ജയിലിലടച്ച ഏറ്റവും പ്രായം കൂടിയ രാഷ്ട്രീയ തടവുകാരന്‍ കൂടിയാണ്. 2013 നവംബര്‍ 24നാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്. ജുഡീഷ്യറിയെ അപമാനിച്ചു, അഭിഭാഷകനെ പീഡിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്.

ഹുസ്‌നി മുബാറക്ക് ഭരണത്തിന് കീഴില്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിനായി ഖുദൈരി ക്യാംപയിന്‍ നടത്തിയിരുന്നു. അതോടെ അദ്ദേഹം ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. തുടര്‍ന്ന് സീസി ഭരണകൂടത്തെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സീസിയുടെ അട്ടിമറി ഭരണത്തെ എതിര്‍ത്തതിന് അദ്ദേഹത്തിനെതിരെ പ്രതികാരം ചെയ്യുകയാണെന്നാണ് ഖുദൈരിയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നത്.

Related Articles