Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ ജയിലിലടച്ച ആരോഗ്യ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യം

കൈറോ: കൊറോണ വൈറസ് രാജ്യത്ത് ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ ഈജിപ്തില്‍ ജയിലിലടച്ച ആരോഗ്യ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യം. ഡോക്ടര്‍മാരും ആരോഗ്യ രംഗത്തെ വിവിധ പ്രൊഫഷണലുകളുമായ ആയിരത്തിലധികം പേരാണ് വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഈജിപ്ത് അധികൃതര്‍ ജയിലിലടച്ചിരിക്കുന്നത്. ഇപ്പോള്‍ രാജ്യം നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ഇവരുടെ സഹായം ഉപയോഗപ്പെടുത്തണമെന്നാണ് ‘സ്വതന്ത്ര ഈജിപ്ഷ്യന്‍’ എന്ന പേരില്‍ രാജ്യത്ത് ക്യാംപയിന്‍ നടത്തുന്നത്.

വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരായ പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ആരോഗ്യ മേഖല സാധ്യമായ സഹായം തേടേണ്ടതുണ്ടെന്നും മെഡിക്കല്‍ രംഗത്തെ ഉദ്യോഗസ്ഥരുടെ ക്ഷാമം ഇത്തരത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്നും ക്യാംപയിന്‍ മുന്നോട്ടുവെക്കുന്നു. ഇത്തരത്തില്‍ ജയിലിലടച്ച നൂറിലധികം ആളുകളുടെ പേരുകളും സംഘടന പുറത്തുവിട്ടിട്ടുണ്ട്.

Related Articles