Current Date

Search
Close this search box.
Search
Close this search box.

ഈജിപത് പ്രായം കൂടിയ തടവുകാരെ വിട്ടയക്കണമെന്ന് ആവശ്യം

കൈറോ: ഈജിപ്ത് ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ച രാഷ്ട്രീയ തടവുകാരില്‍ പ്രായം കൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യം. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് മുന്‍ ഡയറക്ടര്‍ സാറ ലീ വിട്‌സണ്‍ ആണ് ഈജിപ്ത് ഭരണകൂടത്തിന് മുന്നില്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

ഈജിപ്ഷ്യന്‍ അധികാരികളോട് അടിയന്തിര അഭ്യര്‍ത്ഥന നടത്താനാണ് ഞാന്‍ ഇന്ന് സംസാരിക്കുന്നത്, ഈജിപ്തിലെ തടങ്കല്‍ കേന്ദ്രങ്ങളില്‍ നിന്നും പ്രായമായ തടവുകാരെ മോചിപ്പിക്കാന്‍ ഈജിപ്ഷ്യന്‍ അധികാരികളുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം- Democracy for the Arab World Now (DAWN) ഡയറക്ടറുമായ വിട്‌സണ്‍ പറഞ്ഞു.

അവരെ തടങ്കലില്‍ വയ്ക്കുന്നത് ന്യായീകരിക്കാന്‍ ഗുരുതരമായ സുരക്ഷാ കാരണങ്ങളൊന്നുമില്ല, 60 വയസ്സിനു മുകളിലുള്ള 7,000 തടവുകാര്‍ ഉണ്ടെന്ന് നമുക്കറിയാം, അവരില്‍ പലരും രാഷ്ട്രീയ തടവുകാരാണ്. അങ്ങേയറ്റം രോഗികളായ 1,500 പേരെങ്കിലും അക്കൂട്ടകത്തില്‍ ഉണ്ട്. ഭക്ഷണം, വൈദ്യസഹായം, ശൗചാല്യയങ്ങള്‍ മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം അവര്‍ക്ക് അപര്യാപ്തമാണ്. തടവുകാര്‍ക്ക് വെളിച്ചം, വ്യായാമം, വൈദ്യുതി, അടിസ്ഥാന സാധനങ്ങള്‍ എന്നിവയെല്ലാം ജയിലുകളില്‍ നിഷേധിക്കപ്പെടുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles