Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുമായി വ്യപാരം വര്‍ധിപ്പിക്കാനൊരുങ്ങി ഈജിപ്ത്

കൈറോ: ഗസ്സയുമായി വ്യപാര-വ്യാവസായിക ബന്ധം വര്‍ധിപ്പിക്കാനൊരുങ്ങി ഈജിപ്ത്. റഫ അതിര്‍ത്തി വഴി ചരക്കുകടത്തും വ്യാപാരവും ശക്തമാക്കാനാണ് ഈജിപ്ത് ഒരുങ്ങുന്നതെന്ന് ഫലസ്തീന്‍ അതോറിറ്റിയെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

റഫ അതിര്‍ത്തിയുടെ ഇരു വിഭാഗവും വിപുലമാക്കാനും അതിര്‍ത്തി സ്ഥിരമായി തുറന്നിടാനും ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസ്സ മുനമ്പിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇതോടെ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഗസ്സന്‍ നിവാസികള്‍.

ഗസ്സ മുനമ്പ് നിയന്ത്രിക്കുന്ന ഹമാസ് ഇതിലൂടെ സാമ്പത്തിക നേട്ടം കൈവരിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച് ഈജിപ്തും ഹമാസും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. യു.എന്നിന്റെ പിന്തുണയോടെയായിരുന്നു ചര്‍ച്ച. ഗസ്സയിലേക്കുള്ള ചരക്കു കയറ്റുമതി വര്‍ധിപ്പിക്കാന്‍ യു.എന്‍ ഈജിപ്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles