Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് ജയിലിലടച്ച അല്‍ജസീറ റിപ്പോര്‍ട്ടറെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

കൈറോ: 900 ദിവസത്തോളമായി കുറ്റം ചുമത്താതെ ഈജിപ്ത് അറസ്റ്റു ചെയ്ത് ജയിലിലടച്ച അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകന്‍ മഹ്മൂദ് ഹുസൈനെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാവുന്നു. ഹുസൈനെ അടിയന്തിരമായി നിരുപാധികം വിട്ടയക്കണമെന്ന് ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ) ആവശ്യപ്പെട്ടു. ഹുസൈനെ വിട്ടയക്കാന്‍ കഴിഞ്ഞ 23ാം തീയതി ഈജിപ്ത് കോടതി ഉത്തരവിട്ടിരുന്നു.

24 മണിക്കൂറിനകം വിട്ടയക്കണമെന്നായിരുന്നു ഉത്തരവ്. എന്നാല്‍ അദ്ദേഹം ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഹുസൈനെ വിട്ടയക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നത് ഭീതിയുളവാക്കുന്നുവെന്നാണ് ഐ.പി.ഐ അപലപിച്ചു. 100 രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍,എഡിറ്റര്‍മാര്‍,മാധ്യമ തൊഴിലാളികള്‍ എന്നിവരുടെ സംഘടനയാണ് ഐ.പി.ഐ.

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് 2016 ഡിസംബറിലാണ് മഹ്മൂദ് ഹുസൈനെ ഈജിപ്ത് ഭരണകൂടം അറസ്റ്റു ചെയ്തത്. അദ്ദേഹത്തിനെതിരെ കുറ്റമൊന്നും ചുമത്താതെ തടങ്കല്‍ കാലാവധി വര്‍ധിപ്പിച്ച് പോരുകയാണ് ചെയ്തിരുന്നത്.

Related Articles