Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സിവില്‍ സര്‍വീസ് ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ശതമാനം പിടിക്കുന്നു

കൈറോ: കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഈജിപ്തില്‍ സര്‍ക്കാര്‍ ജീവനക്കാളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം പിടിക്കുന്നു. ആദ്യ ഘട്ടത്തില്‍ സിവില്‍ സര്‍വീസ് ജീവനക്കാരില്‍ നിന്നും ഒരു ശതമാനം ശമ്പളമാണ് പിടിക്കുക. ജൂലൈ മുതല്‍ ഇത് ആരംഭിക്കുമെന്നും 12 മാസത്തിനുള്ളിലാകും ഇങ്ങനെ ശമ്പളം പിടിക്കുക എന്നും ഈജിപ്ത് മന്ത്രിസഭ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായാണ് ഇത്തരത്തില്‍ ശമ്പളം പിടിക്കുന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ഈജിപ്തില്‍ ആറ് മില്യണ്‍ ജോലിക്കാര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരാണ്. പെന്‍ഷന്‍കാരുടെ 0.5 ശതമാനവും പിടിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles