Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: റമദാനിലെ കൂടിച്ചേരലുകളും നിരോധിക്കാനൊരുങ്ങി ഈജിപ്ത്

കൈറോ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രണ്ടാഴ്ചക്ക് ശേഷം കടന്നുവരുന്ന റമദാനിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഈജിപ്ത്. മുസ്‌ലിംകളുടെ പ്രധാന ആരാധനയായ റമദാനില്‍ പള്ളികളിലും ഇഫ്താര്‍ പാര്‍ട്ടികള്‍ക്കായും മറ്റും കൂടിച്ചേരുന്നത് ഒഴിവാക്കാനാണ് ഈജിപ്ത് തീരുമാനിച്ചത്. റമദാനിലെ അവസാനത്തെ 10 ദിവസത്തെ പള്ളികളില്‍ ഭജനമിരിക്കുന്ന ഇഅ്തികാഫിനെയും നിരോധനം ബാധിക്കുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആഗോള തലത്തില്‍ ആരോഗ്യരംഗത്തെ പ്രമുഖര്‍ നിര്‍ദേശിക്കുന്നതിന്റെ ഭാഗമായി സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് റമദാനിലും നിരോധനം തുടരുക എന്നാണ് പ്രസ്താവനില്‍ അറിയിച്ചത്. റമദാനില്‍ സംഘടിപ്പിക്കുന്ന എല്ലാ തരം മതപരമായ ഒരുമിച്ചു കൂടലുകളും പൊതു ഇഫ്താര്‍ സംഗമങ്ങളും മറ്റു സാമൂഹിക കൂടിച്ചേരലുകളും നിരോധിച്ചതായി ഈജിപ്ത് ഇസ്ലാമികകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ഈജിപ്തില്‍ ഇതുവരെയായി 1450 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 94 പേര്‍ മരിക്കുകയും ചെയ്തു.

Related Articles