NewsWorld Wide

മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഈജിപ്ത്

കൈറോ: മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയകള്‍ക്കും വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഈജിപ്ത് ഭരണകൂടം. വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും യാതൊരു മുന്നറിയിപ്പും കൂടാതെ ബ്ലോക്ക് ചെയ്യാനും നിയന്ത്രിക്കാനും അധികാരമുള്ള പുതിയ നിയമമാണ് ഈജിപ്ത് കൊണ്ടുവന്നിരിക്കുന്നത്.

രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തുന്ന വെബ്‌സൈറ്റുകളും അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യും എന്നാണ് ഭരണകൂടം അറിയിച്ചത്. എന്നാല്‍ ഇതിന്റെ മറവില്‍ സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവന്‍ ഇല്ലാതാക്കുന്ന നടപടിയാണിതെന്ന് പരക്കെ വിമര്‍ശനമുണ്ട്. 5000ത്തിനു മുകളില്‍ ഫോളോവേഴ്‌സുള്ള അക്കൗണ്ടുകള്‍ നിരീക്ഷിക്കാനും ബ്ലോക്ക് ചെയ്യാനും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമം പാസാക്കിയത്. പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിക്കെതിരെ ശബ്ദിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നേരത്തെയും ഇത്തരം നീക്കങ്ങള്‍ അധികൃതര്‍ നടപ്പാക്കിയിരുന്നു.

Facebook Comments
Show More

Related Articles

Close
Close