Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ തടവുകാരെ കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്

കൈറോ: മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണ ശേഷം ഈജിപ്തില്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെ കാണാന്‍ അനുവാദം നല്‍കുന്നില്ല. ലണ്ടന്‍ ആസ്ഥാനമായുള്ള അല്‍ അറബി അല്‍ ജദീദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് വിദേശകാര്യ മന്ത്രി ജനറല്‍ മഹ്മൂദ് തൗഫീഖ് ആണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്.

വിവിധ കുറ്റങ്ങള്‍ ചുമത്തി ഈജിപ്ത് ഭരണകൂടം ജയിലിലടച്ച തടവുകാരെ സന്ദര്‍ശിക്കുന്നതിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെതിരെ പ്രതിഷേധവുമായി തടവുകാരുടെ ബന്ധുക്കള്‍ രംഗത്തെത്തി. മാത്രമല്ല, തടവുകാരുടെ തടവ്കാലാവധി എതിര്‍കക്ഷികളുടെയോ അഭിഭാഷകരുടെയോ സാന്നിധ്യമില്ലാതെ ജനറല്‍ പ്രോസിക്യൂഷന്‍ വര്‍ധിപ്പിക്കുന്നതിനെയും ബന്ധുക്കള്‍ എതിര്‍ത്തു.മുഹമ്മദ് മുര്‍സി വിചാരണക്കിടെ കോടതിയില്‍ മരിച്ചതിനു ശേഷമാണ് പുതിയ നിയന്ത്രണങ്ങളും തീരുമാനങ്ങളും ശക്തമാക്കിയത്.

Related Articles