Current Date

Search
Close this search box.
Search
Close this search box.

സീസിയുടെ ഭരണകാലാവധി നീട്ടാനായി ഈജിപ്തില്‍ ജനഹിത പരിശോധന

കൈറോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസിയുടെ ഭരണകാലയളവ് 2030 വരെ നീട്ടുന്നതിനായി ജനഹിത പരിശോധന നടത്തുന്നു. ഭരണഘടന ഭേദഗതിക്കാണ് സീസി ഭരണകൂടം ശ്രമിക്കുന്നത്. ശനിയാഴ്ച സ്‌റ്റേറ്റ് ടെലിവിഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇതിനായി വോട്ടെടുപ്പ് നടക്കുന്നതിന്റെയും സീസി വോട്ട് ചെയ്യുന്നതിന്റെയും ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച ഈ ഭേദഗതിക്ക് അനുകൂലമായി ഈജിപ്ത് പാര്‍ലമെന്റ് വോട്ടെടുപ്പ് നടത്തിയിരുന്നു. നിലവിലെ പ്രസിഡന്റിന് 2030 വരെ അധികാരത്തില്‍ തുടരാന്‍ സഹായിക്കുന്ന പ്രമേയമാണ് പാര്‍ലമെന്റില്‍ പാസാക്കിയത്. 554 പേരില്‍ 531 പേരും പാര്‍ലമെന്റില്‍ ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

Related Articles