Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ

കൈറോ: ഈജിപ്തില്‍ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത് മൂന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരെ. അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ഈജിപ്ത് സുരക്ഷസേന കഴിഞ്ഞ ദിവസം ഒരാളെ കൂടി അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളുടെ സംഘടന അംഗമായ ജാസിര്‍ അബ്ദുല്‍ റസാഖിനെ മആദിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയും പിന്നീട് അജ്ഞാതമായ സ്ഥലത്തേക്ക് കൊണ്ടുപോകുകയും ചെയ്‌തെന്നാണ് ഈജിപ്തിലെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ Egyptian Initiative for Personal Rights (EIPR) അറിയിച്ചത്.

മുതിര്‍ന്ന നയതന്ത്രജ്ഞര്‍ നവംബര്‍ മൂന്നിന് മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ഇ.ഐ.പി.ആര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നീലെയാണ് വീണ്ടും അറസ്റ്റുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സംഘടനയുടെ ഓഫീസ് മാനേജറായ മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു, ഭീകരസംഘടനയില്‍ അംഗത്വമെടുത്തു എന്നീ കുറ്റങ്ങള്‍ ആരോപിച്ചായിരുന്നു അറസ്റ്റ്. മൂന്ന് ദിവസം കഴിഞ്ഞ് സംഘടനയുടെ ഭാരവാഹിയായ കരീം അന്നാറയെയും അറസ്റ്റ് ചെയ്തു. അവധിക്കാലം ചെങ്കടലിന് തീരത്തുള്ള റിസോര്‍ട്ടില്‍ ചെലവഴിക്കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെയും അജ്ഞാതമായ സ്ഥലത്തേക്കാണ് മാറ്റിയതെന്നും ഇ.ഐ.പി.ആര്‍ ആരോപിച്ചു. ഇവര്‍ക്ക് മേല്‍ ആരോപിച്ച കുറ്റവും കൃത്യമായി പുറത്തുവിടുന്നില്ല.

ഈജിപ്ഷ്യന്‍ നിയമപ്രകാരം വിചാരണയ്ക്ക് മുമ്പുള്ള തടങ്കല്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കാം, എന്നാല്‍ ഈ കാലയളവ് പലപ്പോഴും വീണ്ടും നീട്ടുന്നതാണ് പതിവ്. ഇത്തരം മനുഷ്യാവകാശ പ്രവര്‍ത്തകരെ വിചാരണയില്ലാതെ തടങ്കലില്‍ വയ്ക്കുന്നത് വളരെയധികം ആശങ്കാകുലമാണെന്ന് ഈജിപ്തിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്കയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles