Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത് വ്യോമാതിര്‍ത്തി കടന്ന് ഖത്തര്‍ വിമാനങ്ങള്‍

കൈറോ: ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്നുകൊടുത്ത് ഈജിപ്ത്. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കപ്പെട്ട വാര്‍ത്ത ചൊവ്വാഴ്ച ഈജ്പ്ത് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്ത് വ്യോമായന നിരോധനം എടുത്തകളഞ്ഞതിനെ തുടര്‍ന്ന് ഖത്തര്‍ വിമാനങ്ങള്‍ ഈജിപ്ഷ്യന്‍ വ്യോമാതിര്‍ത്തി കടക്കുകയാണ്. ഇരു രാഷ്ട്രങ്ങളുടെയും വിമാന സര്‍വീസ് പട്ടിക സമര്‍പ്പിക്കാനിരിക്കുകയാണ് -അല്‍ അഹ്‌റാം പത്രം റിപ്പോര്‍ട്ട് ചെയ്തു. കരാറിന്റെ അടിസ്ഥാനത്തില്‍ ചരക്ക് കയറ്റുമതിയും പുനഃസ്ഥാപിക്കപ്പെടുന്നതാണ്.

2017 ജൂണില്‍ ഈജിപ്തും സഖ്യകക്ഷികളായ സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറിന് മേല്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവെന്ന് ആരോപിച്ച് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച സൗദി അറേബ്യയില്‍ നടന്ന ഉച്ചകോടിയില്‍ ഉപരോധം അവസാനിപ്പിക്കുന്നതിന് തീരുമാനമാവുകയായിരുന്നു.

Related Articles