Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: രണ്ടര വര്‍ഷത്തെ തടവിന് ശേഷം റാമി ശാത്വിന് മോചനം

കൈറോ: ഈജിപ്ഷ്യന്‍-ഫലസ്തീന്‍ ആക്ടിവിസ്റ്റ് റാമി ശാത്വിനെ വിട്ടയക്കാന്‍ ഈജിപ്ത് പ്രോസിക്യൂഷന്‍ തിങ്കളാഴ്ച ഉത്തരവിട്ടതായി നീതിന്യായ വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയെ അറിയിച്ചു. രണ്ടര വര്‍ഷത്തെ തടവിന് ശേഷമാണ് റാമി ശാത്വ് ജയില്‍മോചിതനാകുന്നത്.

ഈജിപ്തിലെ ഫലസ്തീന്‍ അനുകൂല ബി.ഡി.എസ് (Boycott, Divestment and Sanctions) പ്രസ്ഥാനത്തിന്റെ സഹസ്ഥാപകനും, പ്രമുഖ ഫലസ്തീന്‍ നേതാവ് നബീല്‍ ശാത്വിന്റെ മകനുമായ ശാത്വിനെ പ്രോസിക്യൂഷന്‍ വിട്ടയച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

തീരുമാനം ഞാന്‍ അറിഞ്ഞിരുന്നു. എന്നാല്‍, ഞാന്‍ മനസ്സിലാക്കുന്നത് ഇതുവരെയും അദ്ദേഹം പുറത്തിറങ്ങിയിട്ടില്ലെന്നാണ് -ശാത്വിന്റെ ഭാര്യ സെലിന്‍ ലെബ്രന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles