Current Date

Search
Close this search box.
Search
Close this search box.

ഉപരോധാനന്തരമുള്ള ആദ്യ ചര്‍ച്ചക്ക് തുടക്കമിട്ട് ഖത്തറും ഈജിപ്തും

ദോഹ: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിച്ചുകൊണ്ടുള്ള കഴിഞ്ഞ മാസത്തെ കരാറിന് ശേഷം ഖത്തറും ഈജിപ്തും ആദ്യ ചര്‍ച്ച നടത്തി. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ 2017 ജൂണില്‍ ഖത്തറുമായി സാമ്പത്തിക-നയതന്ത്ര ബന്ധം വിച്ഛേദിക്കുകയായിരുന്നു. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഖത്തറിന് മേല്‍ കര-വ്യോമ-നാവിക ഉപരോധമാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ജനുവരിയില്‍ സൗദിയിലെ അല്‍ഉലയില്‍ നടന്ന ജി.സി.സി ( Gulf Cooperation Council) ഉച്ചകോടിയിലാണ് ജി.സി.സി അംഗങ്ങളായ സൗദി അറേബ്യയും ഖത്തറും ഈജിപ്തും ഉപരോധം അവസാനിപ്പിച്ച് ഖത്തറുമായി ബന്ധം പുനഃസ്ഥാപിക്കുന്നത്. ഉപരോധാനത്തിന് ശേഷം നടക്കുന്ന ആദ്യ നയതന്ത്ര ചര്‍ച്ചക്കായി ഖത്തര്‍, യു.എ.ഇ അധികൃതര്‍ തിങ്കളാഴ്ച കുവൈത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles