Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു, സ്ഥാപനത്തില്‍ റെയ്ഡ്

കൈറോ: സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്ന നടപടികള്‍ ഈജിപ്ത് ഭരണകൂടം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം മദ മിസ്ര്‍ എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നാലെ, സ്ഥാപനത്തില്‍ റെയ്ഡും നടത്തി. കൈറോവിലെ ദോകി പൊലിസ് സ്റ്റേഷനിലേക്കാണ് അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയത്. എന്നാല്‍ പിന്നീട് ഇവരെ വിട്ടയച്ചു. മഫ്തിയിലെത്തിയ പൊലിസ് ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരോട് തങ്ങളോട് കൂടെ വരാന്‍ ആവശ്യപ്പെട്ടത്. ഇവര്‍ ആരാണെന്ന വിവരങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയില്ല.

നേരത്തെ ഷാദി സലാത്,37 എന്നീ മാധ്യമസ്ഥാപനങ്ങളുടെ ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു. ശനിയാഴ്ച മറ്റൊരു മാധ്യമപ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തിരുന്നു. അഴിമതി,സുരക്ഷ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. മദ് മിസ്ര്‍ കഴിഞ്ഞയാഴ്ച പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സീസിയുടെ മകന്‍ മഹ്മൂദിനെതിരെ വാര്‍ത്ത നല്‍കിയിരുന്നു.

Related Articles