Current Date

Search
Close this search box.
Search
Close this search box.

അരാജകത്വം സൃഷ്ടിക്കാന്‍ അനുവദിക്കില്ല; ഈജിപ്ത് പ്രധാനമന്ത്രി

കൈറോ: രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ തന്റെ ഭരണകൂടം പ്രതിഷേധകരെ അനുവദിക്കില്ലെന്ന് ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി മുന്നറിയിപ്പ് നല്‍കി. ഈയിടെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിക്കെതിരായി ചെറിയ പ്രതിഷേധ റാലികള്‍ നടന്നിരുന്നു. അതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മദ്ബൂലി മുന്നറിയിപ്പ് നല്‍കിയത്. ഈജിപ്ത് വീണ്ടും അരാജകത്വത്തിലേക്ക് നീങ്ങാന്‍ ജനം സമ്മതിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈജിപ്തില്‍ നിന്ന് നാടുകടത്തപ്പെട്ട വ്യവസായിയായ മുഹമ്മദ് അലി പ്രസിഡന്റിന്റെയും സൈന്യത്തിന്റെയും അഴിമതിയെ കുറിച്ച് ആരോപണമുയര്‍ത്തിയതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരം ഈജിപ്തില്‍ പൊട്ടിപുറപ്പെടുന്നത്. പ്രതിഷേധ സമരത്തിനെതിരെ വിലക്കുകള്‍ നിലനില്‍ക്കെ അതിനെ അവഗണിച്ചുകൊണ്ടാണ് സമരക്കാര്‍ മുന്നോട്ടുപോകുന്നത്. സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും, അക്കാഡമിക വിചക്ഷണരുമടങ്ങുന്ന 3000 പേരെ മൂന്നാഴ്ചയായി തുടരുന്ന പ്രതിഷേധത്തില്‍ അധികാരികള്‍ അറസ്റ്റുചെയ്തിട്ടുണ്ട്.

Related Articles