Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെതിരെ യു.കെ ഉപരോധമേര്‍പ്പെടുത്തണമെന്ന് ഈജിപ്തിലെ പ്രതിപക്ഷം

കൈറോ: ബ്രിട്ടീഷ് ഭരണകൂടം ഇസ്രായേലിനെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈജിപ്തിലെ പ്രതിപക്ഷമായ ഈജിപ്ഷ്യന്‍ റെവല്യൂഷനറി കൗണ്‍സില്‍ രംഗത്ത്.

ഫലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങള്‍ക്ക് തുല്യമായ കൂട്ടക്കൊലകള്‍ ഉടന്‍ തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ഇസ്രായേലിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് അടുത്തയാഴ്ച ബ്രിട്ടീഷ് നിയമസഭയില്‍(ഹൗസ് ഓഫ് കോമണ്‍സ്) നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടുവെച്ചത്. യു.കെ പാര്‍ലമെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഈയാഴ്ച 385,000 ആളുകളാണ് ഒപ്പുവെച്ചത്.

ഇസ്രായേലിനെതിരെ എല്ലാ വ്യാപാരവും, പ്രത്യേകിച്ചും ആയുധങ്ങള്‍ തടയുന്നതുള്‍പ്പെടെ നിര്‍ത്തലാക്കണമെന്നും ഉപരോധമേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് യു.കെ ഭരണകൂടത്തിന് മുന്നില്‍ ഈജിപ്ത് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles