Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ആക്ടിവിസ്റ്റിന് ഈജിപ്ത് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചു

കൈറോ: പ്രമുഖ ആക്ടിവിസ്റ്റ് അലാ അബ്ദുല്‍ ഫത്താഹിന് ഈജിപ്ത് കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചതായി ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് കോടതി തടവ് വിധിച്ചിരിക്കുന്നത്. സമാന കുറ്റം ചുമത്തപ്പെട്ട ബ്ലോഗര്‍ മഹുമ്മദ് ‘ഓക്‌സിജന്‍’ ഇബ്രാഹീമിനും അഭിഭാഷകനായ മുഹമ്മദ് അല്‍ ബാഖിറിനും നാല് വര്‍ഷം തടവ് വിധിച്ചു.

അലാഇന് അഞ്ച് വര്‍ഷവും, ബാഖിറിനും മുഹമ്മദ് ഓക്‌സിജനും നാല് വര്‍ഷവും തടവ് വിധിച്ചിരിക്കുന്നു. ഞങ്ങളെ പോലും വിവരം അറിയിക്കാന്‍ ജഡ്ജി ഭീരുവായിരുന്നു -അലാഇന്റെ സഹോദരി മുന സൈഫ് ട്വിറ്ററില്‍ കുറിച്ചു. 2019 സെപ്റ്റംബറിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചുവെന്ന കുറ്റം ചുമത്തി മൂന്ന് പേരെയും കസ്റ്റഡിയെലടുക്കുന്നത്.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles