Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മരണത്തില്‍ ഈജിപ്ത് സര്‍ക്കാരിനെ വിചാരണ ചെയ്യണം: ഉര്‍ദുഗാന്‍

അങ്കാറ: കഴിഞ്ഞ ദിവസം കോടതിയില്‍ വിചാരണക്കിടെ മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ ഈജിപ്ത് സര്‍ക്കാരിനെ നിര്‍ബന്ധമായും ചോദ്യം ചെയ്യണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.

‘മുര്‍സിയെ ഈജിപ്ത് ഭരണകൂടം കൊന്നതാണ്. അവരെ അന്താരാഷ്ട്ര കോടതികള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യണം.മുര്‍സി കോടതി മുറിയില്‍ വിചാരണക്കിടെ 20 മിനിറ്റോളം സംസാരിച്ചതാണ്. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തെ സഹായിക്കാന്‍ തയാറായില്ല. ഇതാണ് മുര്‍സി മരിച്ചതല്ല, അദ്ദേഹത്തെ കൊന്നതാണെന്ന് ഞാന്‍ പറയാനുള്ള കാരണം’- ഉര്‍ദുഗാന്‍ പറഞ്ഞു.

ബുധനാഴ്ച തലസ്ഥാന നഗരിയായ ഇസ്താംബൂളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുര്‍ക്കി ഇതിന് പിന്നാലെ പോകുമെന്നും ഈജിപ്തിനെ വിചാരണ ചെയ്യാന്‍ പറ്റാവുന്നതൊക്കെ ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇതിന് ഇസ്ലാമിക സഹകരണ സംഘടനയായ ഒ.ഐ.സി മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് മുര്‍സി കൈറോവിലെ കോടതിയില്‍ വിചാരണക്കിടെ കുഴഞ്ഞു വീണ് മരിക്കുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Related Articles