Current Date

Search
Close this search box.
Search
Close this search box.

സ്വവര്‍ഗാനുരാഗിയെ അഭിമുഖം ചെയ്തു; ഈജിപ്തില്‍ ടി.വി അവതാരകന് ജയില്‍ ശിക്ഷ

കെയ്‌റോ: സ്വവര്‍ഗാനുരാകിയെ അഭിമുഖം ചെയ്തതിന് ഈജിപ്തില്‍ ടെലിവിഷന്‍ അവതാരകന് കോടതി ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. മുഹമ്മദ് അല്‍ ഗെയ്തിക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. സ്വവര്‍ഗ ലൈംഗിംകതയെ പ്രോത്സാഹിപ്പിക്കുന്നതിനും മതങ്ങളെ അവഹേളിക്കുന്നതിനും ഇടയാക്കി എന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതേസമയം, താന്‍ സ്വവര്‍ഗ ലൈംഗികതക്ക് എതിരാണെന്ന് അല്‍ ഗെയ്തി നേരത്തെ വിവിധ സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ചിരുന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് 3000 ഈജിപ്ഷ്യന്‍ പൗണ്ട് പിഴയടക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷ കഴിഞ്ഞാലും ഒരു വര്‍ഷം അദ്ദേഹത്തെ നിരീക്ഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ അനുവാദമുണ്ടെന്നും ആയിരം പൗണ്ടിന്റെ ജാമ്യത്തിനുമേല്‍ ശിക്ഷ ഇളവ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഗെയ്തിയുടെ അഭിഭാഷകന്‍ പറഞ്ഞു. 2018 ഓഗസ്റ്റിലാണ് സ്വവര്‍ഗാനുരാഗിയുടെ അഭിമുഖം ഗെയ്തി എല്‍.ടി.സി ടിവി സംപ്രേക്ഷണം ചെയ്തത്.

Related Articles