Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: സീസി വിരുദ്ധ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു, അടിച്ചമര്‍ത്തി സൈന്യം

കൈറോ: ഈജിപ്തില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രസിഡന്റ് സീസിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്നു. അതേസമയം പ്രതിഷേധക്കാരെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഭരണകൂടം. തലസ്ഥാനമടക്കമുള്ള രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ സൈന്യവും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കു നേരെ സൈന്യം ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജും പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ റോഡുകള്‍ ഉപരോധിച്ചു. പ്രതിഷേധക്കാരെ നേരിടാന്‍ സീസി അനുകൂലികളും സംഘടിച്ചതോടെ മേഖലയില്‍ സംഘര്‍ഷം വര്‍ധിച്ചു. ഇതിനോടകം രണ്ടായിരത്തില്‍ കൂടുതല്‍ പേരെ സൈന്യം അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റു ചെയ്തവരെല്ലാം 25 വയസ്സിനു താഴെയുള്ളവരാണ്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം സീസിയുടെ രാജി ആവശ്യപ്പെട്ട് കൈറോ,ലക്‌സര്‍,ക്വിന,സൊഹാഗ് എന്നിവിടങ്ങളിലെല്ലാം പ്രക്ഷോഭം അരങ്ങേറി. അതേസമയം, അറസ്റ്റു ചെയ്തവരെ ഉടന്‍ വിട്ടയക്കണമെന്നും പ്രതിഷേധക്കാരോടുള്ള ഭരണകൂടത്തിന്റെ സമീപനം മാറ്റണമെന്നും അവരുടെ അവകാശങ്ങള്‍ വിനിയോഗിക്കുകയാണ് അവര്‍ ചെയ്തതെന്നും യു.എന്‍ പറഞ്ഞു. അതേസമയം സീസി അനുകൂലികളായ നിരവധി പേരും സീസിക്ക് പിന്തുണയുമായി വിവിധ തെരുവുകളില്‍ അണിനിരന്നു. പൊലിസ് ശക്തമായ സുരക്ഷയും നിയന്ത്രണവുമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ടൗണുകള്‍ വിജനമായി കിടക്കുകയാണ്.

Related Articles