Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: മുര്‍സിയുടെ സ്വത്ത് പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് കോടതി

കൈറോ: മുന്‍ പ്രിസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും, 88 മുസ്‌ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെയും സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ ഈജിപ്ത് കോടതി ഞായറാഴ്ച ഉത്തരവിട്ടതായി ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു. ബ്രദര്‍ഹുഡ് നേതാക്കളും അംഗങ്ങളും ഉള്‍പ്പെടുന്ന 89 പേരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാനും, ഖജനാവിലേക്ക് മാറ്റാനും അടിയന്തരകാര്യത്തിനായി ചേര്‍ന്ന കോടതി ഉത്തരവിട്ടതായി വൃത്തങ്ങള്‍ എ.എഫ്.പിയോട് പറഞ്ഞു.

ആറ് വര്‍ഷത്തെ തടവിന് ശേഷം, വിചാരണക്കിടെ 2019 ജൂണിലാണ് മുഹമ്മദ് മുര്‍സി മരണപ്പെടുന്നത്. കുടുംബത്തിന് അവകാശപ്പെട്ട സ്വത്തും കണ്ടുകെട്ടുന്നതാണ്. ബ്രദര്‍ഹുഡ് മുതിര്‍ന്ന നേതാവ് മുഹമ്മദ് ബദീഅ്, ഡെപ്യൂട്ടി ഖൈറത്ത് അല്‍ ശാത്വിര്‍, മുന്‍ ഭരണസഭാംഗമായിരുന്ന മുഹമ്മദ് ബല്‍താജി എന്നിവരെ ലക്ഷ്യംവെച്ചുള്ളതുമാണ് ഈജിപ്തിന്റെ ഈയെരു നടപടി.

Related Articles