Current Date

Search
Close this search box.
Search
Close this search box.

അനുരഞ്ജന ചര്‍ച്ച പരാജയം: ഫലസ്തീന്‍ അതോറിറ്റിയെ കുറ്റപ്പെടുത്തി ഈജിപ്ത്

കൈറോ: ഈജിപ്തില്‍ വെച്ച് തീരുമാനിച്ചിരുന്ന ഫലസ്തീനിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള അനുരഞ്ജന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആണെന്ന് കുറ്റപ്പെടുത്തി ഈജിപ്ത്. ഈയാഴ്ച ഈജിപ്തില്‍ വെച്ച് തീരുമാനിച്ചിരുന്ന ചര്‍ച്ച അനിശ്ചമായി നീട്ടുകയാണ് ഫലസ്തീന്‍ അതോറിറ്റി ചെയ്തതെന്നും ‘റയ് അല്‍ യൗം’ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന് വിശ്വസിക്കാന്‍ കാരണമായ നിരവധി സംഭവങ്ങളെ തുടര്‍ന്നാണ് യോഗം മാറ്റിവയ്ക്കാന്‍ ഈജിപ്ത് തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീനിലെ ഇരു വിഭാഗമായ ഫതഹും ഹമാസും തമ്മില്‍ ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് അനുരഞ്ജന ചര്‍ച്ചകള്‍ തീരുമാനിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ കൈറോയിലെത്തിയിരുന്നു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നേരിട്ട് പങ്കെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം അദ്ദേഹം പിന്മാറുകയും പകരം മറ്റൊരു സംഘത്തെ അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായുള്ള ഫതഹ് സംഘം കൈറോയിലേക്ക് പോകുന്നത് അബ്ബാസ് തടഞ്ഞുന്നുവെന്നതാണ് പുറത്തുവരുന്ന സൂചനകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനുരഞ്ജന ചര്‍ച്ചകള്‍ കുത്തകയാക്കാനോ അല്ലെങ്കില്‍ അത് തകിടം മറിക്കാനോ അബ്ബാസ് ഭരണകൂടം ശ്രമിക്കുന്നതിന്റെ ആദ്യ സൂചനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles