Current Date

Search
Close this search box.
Search
Close this search box.

എട്ട് വർഷങ്ങൾക്ക് വിരാമം; ചർച്ച നടത്തി തുർക്കിയും ഈജിപ്തും

അങ്കാറ/കൈറോ: എട്ട് വർഷങ്ങൾക്ക് ശേഷം ഔദ്യോ​ഗിക നയതന്ത്ര ചർച്ച നടത്തിയതായി ഈജിപ്തും തുർക്കിയും. വ്യക്തവും ആഴമേറിയതുമായ ചർച്ചയായിരുന്നുവെന്ന് തുർക്കിയും ഈജിപ്തും വ്യാഴാഴ്ച സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഉഭയകക്ഷി പ്രശ്നങ്ങളും, വിവിധ പ്രാദേശിക പ്രശ്നങ്ങളും പ്രത്യേകിച്ച്, സിറിയ, ഇറാഖ്, ലിബിയ മേഖലകളിലെ സാഹചര്യവും, കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലെ സുരക്ഷയും സമാധാനവും സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തതായി ഇരുരാഷ്ട്രങ്ങളും പുറത്തിറിക്കിയ പ്രസ്താവനയിൽ പറയുന്നു.

തുർക്കി ഉപവിദേശകാര്യ മന്ത്രി സാദാത്ത് ഒനലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഈജിപ്ത് ഉപവിദേശകാര്യ മന്ത്രി ഹംദി ലോസയുടെ നേതൃത്വത്തിലുള്ള സംഘവുമായി കൈറോയിൽ വെച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് മുർസിയെ 2013ൽ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയും തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദു​ഗാനും തമ്മിൽ ഏറ്റുമുട്ടൽ വർധിക്കുകയായിരുന്നു.

Related Articles