Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലും സൗദിയിലും വ്യവസായം പുരോ​ഗതിയാർജിക്കുന്നു

കൈറോ: ഈജിപ്തിലും സൗദി അറേബ്യയിലും വ്യവസായ വളർച്ചാ നിരക്ക് പുരോ​ഗതിയാർജിക്കുന്നു. ആറ് വർഷത്തിനിടയിലെ ഏറ്റവും വലിയ വളർച്ചാ നിരക്കാണ് ഈജിപ്ത് വ്യവസായ രം​ഗത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയിൽ നേരിയ നിരക്കലാണ് വ്യാവസായിക വളർച്ച. അതേസമയം, യു.എ.ഇയിൽ എണ്ണ ഇതര സ്വകാര്യ മേഖലയിൽ വളർച്ച നിരക്ക് താഴേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. ഇത് ആ​ഗസ്റ്റിന് ശേഷമുള്ള വളർച്ചാ നിരക്കിലെ കുറവാണ് കാണിക്കുന്നതെന്ന് ഐ.എച്ച്.എസ് മാർക്കിറ്റിന്റെ പർച്ചേസിങ് മാനേജർസ് ഇൻഡക്സ് വ്യക്തമാക്കി.

തൊഴിലില്ലായ്മയെയും, തുടർന്നുകൊണ്ടിരിക്കുന്ന ലോക്ഡൗണിനെയും സംബന്ധിച്ച ആശങ്കകൾ മൂന്ന് പ്രധാന അറബ് സമ്പദ്‌വ്യവസ്ഥകളിലും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് സൂചിക വ്യക്തമാക്കുന്നു.

Related Articles