NewsWorld Wide

ഈജിപ്ത് സുരക്ഷ പ്രതിനിധി ഹമാസുമായി ചര്‍ച്ച നടത്തി

ഗസ്സ സിറ്റി: ഈജിപ്തിലെ മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥന്‍ ഫലസ്തീനിലെ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ഷ്യന്‍ പ്രതിനിധി ഗസ്സ മുനമ്പിലെത്തിയാണ് ചര്‍ച്ച നടത്തിയത്. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള എറിസ് ക്രോസിങ് അതിര്‍ത്തി വഴിയാണ് ഈജിപ്ത് സുരക്ഷ ഉദ്യോഗസ്ഥനായ അഹ്മദ് അബ്ദുല്‍ ഹാലിഖ് ഗസ്സയിലെത്തിയത്.

ഗസ്സയിലെ നിരന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാണ് ചര്‍ച്ച എന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ അസ്വസ്ഥതകള്‍ പരിഹരിക്കാനും അനുരഞ്ജനത്തിനു വേണ്ടി സംസാരിക്കാനുമാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ഖുദ്‌സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന്റെ അധിനിവേശത്തെ കുറിച്ചും ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി ഹമാസ് വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു.

Facebook Comments
Show More

Related Articles

Close
Close