Current Date

Search
Close this search box.
Search
Close this search box.

അതിജീവന ഈണങ്ങളുമായി ‘ഈദകം’ പെയ്തിറങ്ങി

ദോഹ: കോവിഡ്19 പശ്ചാത്തലത്തില്‍ യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച ‘ഈദകം – അതിജീവനത്തിന്റെ ഈണങ്ങള്‍’ ഫേസ്ബുക്ക് ലൈവ് ഈദ് പരിപാടി ഖത്തറിലെ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി. കോവിഡ് കാലത്തെ പെരുന്നാളില്‍ ശാരീരിക അകലം പാലിച്ച് സാമൂഹികമായി ഒരുമിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് പകരുകയെന്ന ലക്ഷ്യം വെച്ച് സംഘടിപ്പിച്ച ‘ഈദകം’ ഖത്തറിലും ഖത്തറിന് പുറത്തുമായി നൂറുക്കണക്കിനാളുകളാണ് തത്സമയം കണ്ടത്.

പ്രപഞ്ചനാഥന്റെ തീരുമാനങ്ങളെ തൃപ്തിയോടെ നെഞ്ചേറ്റു വാങ്ങുന്നത് തന്നെയാണ് നമ്മുടെ വലിയ പെരുന്നാളെന്ന് പരിപാടിക്ക് ആശംസകളര്‍പ്പിച്ച് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യത്തിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സാമൂഹിക പ്രവര്‍ത്തകനും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ റഹീസ് ഹിദായ, ഉസ്മാന്‍ മാരാത്ത് എന്നിവര്‍ സംസാരിച്ചു. പാട്ടും പറച്ചിലുമായി സൂഫീ ഗായകരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും, വിപ്ലവ ഗാനങ്ങളും പാട്ടുകളുടെ കഥകളുമായി ഗാനരചയിതാവ് ഡോ. ജമീല്‍ അഹ്മദും ഗായകനായ അമീന്‍ യാസിറും ‘ഈദക’ത്തിന് മാറ്റ് കൂട്ടി. പ്രമുഖ സംവിധായകന്‍ സകരിയ്യ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

കോവിഡ് പോസിറ്റീവായി കോറന്റൈനില്‍ കഴിയുന്ന ഗായകന്‍ അക്ബര്‍ ചാവക്കാട്, ആരോഗ്യ പ്രവര്‍ത്തകന്‍ മുഹമ്മദ് എം ഖാദര്‍ തുടങ്ങിയവരും ലൈവിലെത്തി അനുഭവങ്ങള്‍ വിശദീകരിച്ചു. പെരുന്നാളിന്റെ ഇശലുകളുമായി ഗായകരായ ഷാനവാസ്, സലാഹുദ്ദീന്‍, ശരീഫ് കൊച്ചിന്‍, ദാനാ റാസിഖ്, സിദ്‌റത്തുല്‍ മുന്‍തഹ, ആയിശ അബ്ദുല്‍ ബാസിത് എന്നിവര്‍ ഗാനമാലപിച്ചു. യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ് എസ് മുസ്തഫ സ്വാഗതം പറഞ്ഞു. ഇതിനകം 30000ലധികം പേരാണ് ‘ഈദകം’ യൂത്ത് ഫോറം ഖത്തര്‍ ഫേസ്ബുക്ക് പേജിലൂടെ വീക്ഷിച്ചത്. നിലവില്‍ ഈദകം യൂത്ത്‌ഫോറം ഫേസ്ബുക്ക് പേജില്‍ ലഭ്യമാണ്. യൂട്യൂബ് പേജില്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles