Current Date

Search
Close this search box.
Search
Close this search box.

കിഴക്കൻ മെഡിറ്ററേനിയൻ പ്രതിസന്ധി: തുർക്കിയോട് പ്രകോപനമുണ്ടാക്കരുതെന്ന് യു.എസ്

വാഷിങ്ടൺ: ഗ്രീസുമായി തർക്കം നിലനിൽക്കുന്ന ജല മേഖലയിലേക്ക് ഊർജ പര്യവേഷണത്തിനായി തുർക്കി അയച്ച കപ്പൽ തിരിച്ചുവിളിക്കണമെന്ന് യു.എസ് ചൊവ്വാഴ്ച ആവശ്യപ്പെട്ടു. തുർക്കിയുടെ നടപടിയെ മുൻകൂട്ടിയുള്ള പ്രകോപനമാണെന്നാണ് യു.എസ് വിശേഷിപ്പിച്ചത്. ​ഗ്രീക്ക് ദ്വീപായ കാസ്റ്റെല്ലോറിസോയുടെ തെക്ക് ഭൂചലന സർവേ നടത്താനുള്ള തുർക്കിയുടെ തിങ്കളാഴ്ചത്തെ നീക്കം ​ഗ്രീസ്, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുകയാണ്.

സമ്മർദ്ദം, ഭീഷണി, ഭയപ്പെടുത്തുക, സൈനിക നടപടി തുടങ്ങിയവ കിഴക്കൻ മെഡിറ്ററേനിയനിലെ പ്രശ്നം പരിഹരിക്കുകയില്ല. കണക്ക് കൂട്ടിയുള്ള പ്രകോപനപരമായ നടപടി അവസാനിപ്പിക്കാനും, ​ഗ്രീസുമായി അടിയന്തര ചർച്ചക്ക് തയാറാകാനും അങ്കാറയോട് ഞങ്ങൾ ആവശ്യപ്പെടുന്നു- സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് വക്താവ് മൊർ​ഗൻ ഒർത​ഗസ് പറഞ്ഞു. തുർക്കിയുടെ തീരുമാനത്തെ വാഷിങ്ടൺ അപലപിക്കുന്നുവെന്നും അവർ കൂട്ടിചേർത്തു.

Related Articles