Current Date

Search
Close this search box.
Search
Close this search box.

വടക്കു പടിഞ്ഞാറന്‍ ഇറാനില്‍ ഭൂകമ്പം; നിരവധി മരണം, പരുക്ക്

തെഹ്‌റാന്‍: വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ ഭൂകമ്പം. അഞ്ചു പേര്‍ മരിക്കുകയും 120ലധികം പേര്‍ക്ക് പരുക്കുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായതെന്ന് സ്റ്റേറ്റ് ടി.വി റിപ്പോര്‍ട്ട് ചെയ്തു. 60 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായെന്ന് യു.എസ് ജിയോളജിക്കലല്‍ സര്‍വേ പറഞ്ഞു. 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഹസ്ത്രുദ് നഗരത്തില്‍ പുലര്‍ച്ചെ 2.30ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. തബ്‌രീസില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയാണിത്. മരണസംഖ്യയും പരുക്കേറ്റവരുടെ നിരക്കും വര്‍ധിക്കാനിടയുണ്ട്. കനത്ത ദുരന്തമാണെന്നും വ്യാപകമായ നാശനഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

പരിഭ്രാന്തരായ ജനം വീടുകള്‍ വിട്ടിറങ്ങി തെരുവുകളിലേക്ക് ഓടിയിറങ്ങി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 2003ല്‍ ഇറാനിലുണ്ടായ ഭൂകമ്പത്തില്‍ 26,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. പിന്നീട് 2005,2012 വര്‍ഷങ്ങളിലും ഭൂകമ്പമുണ്ടായിരുന്നു. ഇതില്‍ ആയിരത്തോളം പേരാണ് മരിച്ചത്.

Related Articles