Current Date

Search
Close this search box.
Search
Close this search box.

ശ്രീലങ്കക്ക് ഐക്യദാര്‍ഢ്യവുമായി ബുര്‍ജ് ഖലീഫ

ദുബൈ: ശ്രീലങ്കയില്‍ 359 പേര്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തില്‍ ലങ്കക്ക് ഐക്യദാര്‍ഢ്യവുമായി ദുബൈയിലെ ബുര്‍ജ് ഖലീഫയും. ലങ്കന്‍ പതാകയണിഞ്ഞാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടയമായ ബുര്‍ജ് ഖലീഫ കഴിഞ്ഞ ദിവസം ശ്രീലങ്കക്ക് പിന്തുണ അറിയിച്ചത്. ബുര്‍ജ് ഖലീഫ അധികൃതര്‍ ട്വിറ്ററിലൂടെയും പിന്തുണ അറിയിച്ചു. സഹിഷ്ണുതയും സഹവര്‍തിത്വവും പുലരുന്ന ഒരു ലോകം പുലരട്ടെയെന്ന് പ്രതീക്ഷിക്കുന്നതായി അവര്‍ ട്വീറ്റ് ചെയ്തു.

വ്യാഴാഴ്ച വൈകീട്ടായിരുന്നു ബുര്‍ജ് ഖലീഫയില്‍ ലങ്കന്‍ പതാകയുടെ വര്‍ണങ്ങള്‍ തെളിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന ഭീകരാക്രമണത്തില്‍ 500ലധികം ആളുകള്‍ക്കാണ് പരുക്കേറ്റത്.

Related Articles