Current Date

Search
Close this search box.
Search
Close this search box.

ദുബൈയില്‍ മാളുകളും ഓഫിസുകളും തുറന്നു

ദുബൈ: കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ദുബൈയില്‍ രണ്ട് മാസത്തോളമായി അടച്ചിട്ട മാളുകളും കച്ചവടസ്ഥാപനങ്ങളും ഓഫിസുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബുധനാഴ്ച മുതലാണ് ദുബൈ പ്രവിശ്യയിലെ മുഴുവന്‍ മാളുകളും സ്വകാര്യ കച്ചവട-വ്യവസായ സ്ഥാപനങ്ങളും പൂര്‍ണ്ണമായും തുറക്കാന്‍ അനുമതി നല്‍കിയത്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ നേരത്തെ തന്നെ ചില ഇളവുകള്‍ വന്നിരുന്നു.

ചില ഹോള്‍സെയില്‍ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ മേയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. അണുനശീകരണം,സാമൂഹിക അകലം എന്നിവ പാലിച്ചാകണം മാളുകളിലെ തിയേറ്ററുകള്‍,ജിംനേഷ്യം,ഐസ് റിങുകള്‍,സ്‌കൈ സ്ലോപ് എന്നിവ തുറക്കേണ്ടതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുബൈിലെ സമ്പദ് വ്യവ്‌സഥ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് റീട്ടെയില്‍ മാര്‍ക്കറ്റിനെയും ടൂറിസത്തെയും ഹോസ്പിറ്റാലിറ്റിയെയുമാണ്. കോവിഡ് പ്രതിസന്ധിയോടെ ഇവയെല്ലാം തകിടം മറിഞ്ഞു. ഇത് തിരിച്ചുപിടിക്കാനാകുമെന്ന പ്രതീഷയിലാണിപ്പോള്‍ ദുബൈ.

Related Articles