Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ദുബൈയില്‍ വിവാഹ,വിവാഹ മോചന കേസുകള്‍ നിര്‍ത്തിവെച്ചു

ദുബൈ: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബൈയിലെ കുടുംബ കോടതി വിവാഹ,വിവാഹ മോചന കേസുകള്‍ കൈകാര്യം ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വ്യക്തികളുടെ നിയമ സേവനങ്ങളും അറ്റസ്‌റ്റേഷനുമെല്ലാം നിര്‍ത്തിവെച്ചതായി കഴിഞ്ഞ ദിവസം ദുബൈ കോടതി അറിയിച്ചു. കോവിഡിനെ നേരിടാന്‍ യു.എ.ഇ എടുക്കുന്ന ഏറ്റവും പുതിയ നടപടികളുടെ ഭാഗമായാണ് ഇതെന്നും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിയമ സേവനങ്ങള്‍ നിര്‍ത്തിവെച്ചതായും കോടതി അറിയിച്ചു.

ഇത്തരം അവസരങ്ങളില്‍ സാധാരണയായി നടക്കുന്ന സാമൂഹിക ഒത്തുചേരലുകള്‍ തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. യു.എ.ഇയില്‍ ഇതുവരെയായി 2359 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 പേര്‍ മരിക്കുകയും ചെയ്തു. 186 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്.

Related Articles