Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ വിവിധ പദ്ധതികള്‍ക്കായി ദുബൈയും ഇന്ത്യയും കരാറില്‍ ഒപ്പുവെച്ചു

അബൂദബി: ഇന്ത്യയുടെ ദുബൈയും തമ്മില്‍ ജമ്മുകശ്മീരില്‍ വിവിധ പദ്ധതികള്‍ക്കായി കരാറില്‍ ഒപ്പുവെച്ചു. മേഖലയിലെ അടിസ്ഥാന വികസനം ലക്ഷ്യമിട്ടാണ് യു.എ.ഇയിലെ പ്രധാന എമിറേറ്റായ ദുബൈ ഇന്ത്യയുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പാക്കുന്നത്. എത്ര തുകയാണ് പദ്ധതികള്‍ക്കായി ചിലവഴിക്കുന്നതെന്ന് വ്യക്തമല്ല. വ്യവസായ കേന്ദ്രങ്ങള്‍, ഐ.ടി പാര്‍ക്കുകള്‍, ലോജിസ്റ്റിക് കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജ്, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ തുടങ്ങിയവയാണ് പദ്ധതിയിടുന്നതെന്നും അറിയിച്ചു. ഇന്ത്യന്‍ വ്യവസായ മന്ത്രി പിയൂഷ് ഗോയലാണ് തിങ്കളാഴ്ച ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ ഒരു ലോകശക്തിയായി മാറുകയാണെന്നും ഇതില്‍ ജമ്മു കശ്മീരിന് ഒരു പ്രധാന പങ്കുണ്ടെന്നുമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്ന ശക്തമായ സൂചനയെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

ദുബായില്‍ നിന്നുള്ള വിവിധ സ്ഥാപനങ്ങള്‍ കശ്മീരില്‍ നിക്ഷേപം നടത്താന്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles