Current Date

Search
Close this search box.
Search
Close this search box.

വില്‍പ്പനയിലെ മാന്ദ്യം: യു.എ.ഇ മദ്യത്തിന്റെ നിയമങ്ങളില്‍ അയവു വരുത്തുന്നു

വില്‍പ്പനയില്‍ അനുഭവപ്പെടുന്ന മാന്ദ്യം കാരണം ദുബൈയില്‍ മദ്യ നിയമങ്ങളില്‍ മാറ്റം വരുത്തുന്നു. ഇതോടെ ഇനി മുതല്‍ സ്‌റ്റേറ്റ് നിയന്ത്രണത്തിലുള്ള മദ്യ വില്‍പ്പന ശാലകളില്‍ നിന്നും ടൂറിസ്റ്റുകള്‍ക്ക് മദ്യം വാങ്ങിക്കാം. നേരത്തെ മദ്യം വാങ്ങാന്‍ ലൈസന്‍സ് ഉള്ള യു.എ.ഇയില്‍ താമസമാക്കിയവര്‍ക്ക് മാത്രമാണ് മദ്യം ലഭിച്ചിരുന്നുള്ളൂ. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ദുബൈയില്‍ മദ്യത്തിന്റെ വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

ഇതാദ്യമായാണ് ദുബൈയില്‍ മദ്യം വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കുന്നത്. അറേബ്യന്‍ ഉപദ്വീപിലെ എണ്ണ സമ്പന്ന രാഷ്ട്രത്തില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്നതിനിടെയാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.

ഇതോടെ ദുബൈയിലേക്ക് യാത്ര ചെയ്യുന്ന വിദേശികള്‍ അഭിമുഖീകരിച്ചിരുന്ന ദീര്‍ഘകാല-നിയമ പ്രശ്‌നത്തിനാണ് പരിഹാരമായത്. അതേസമയം, രാജ്യത്ത് ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുന്നതും ബിയര്‍-ഷാംപെയ്ന്‍ കഴിക്കുന്നതും നിയമപരമല്ലായിരുന്നെങ്കിലും മിക്കയിടങ്ങളിലും ടൂറിസ്റ്റുകള്‍ക്ക് ലൈസന്‍സ് ഇല്ലാതെ തന്നെ യഥേഷ്ടം മദ്യം ലഭിച്ചിരുന്നു.

Related Articles