Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ദുബൈയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍

ദുബൈ: കോവിഡ് നിയന്ത്രണങ്ങളില്‍ ദുബൈയില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. ഷോപ്പിങ്മാളുകളില്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശിക്കാമെന്നാണ് പ്രധാന ഇളവ്. നേരത്തെ ഇതിന് അനുമതിയില്ലായിരുന്നു. പൊതു പാര്‍ക്കുകള്‍, ബീച്ചുകള്‍ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശേഷിയുടെ 100 ശതമാനം പ്രവേശനത്തിന് അനുമതി നല്‍കും.

നീന്തല്‍കുളങ്ങള്‍, ജലകായിക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ആര്‍ട്ട് ഗാലറികള്‍, പൊതു വായനാശാലകള്‍, പ്രായമാവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പരിചരണം നല്‍കുന്ന കേന്ദ്രങ്ങള്‍, പാര്‍ക്കുകളിലെയും ബീച്ചുകളിലെയും വ്യായാമ സ്ഥലങ്ങള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, ത്രീഡി,ഫോര്‍ഡി സിനിമാശാലകള്‍, ഡെസര്‍ട്ട് ക്യാമ്പുകള്‍ എന്നിവക്കെല്ലാം പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കാം. എല്ലാവരെയും പ്രവേശിപ്പിക്കുകയും ആവാം.

Related Articles