Current Date

Search
Close this search box.
Search
Close this search box.

ഡോ. കെ.എസ് മാധവനെതിരായ യൂനിവേഴ്സിറ്റി നടപടി പിന്‍വലിക്കുക: സോളിഡാരിറ്റി

കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ സംവരണ അട്ടിമറികള്‍ക്കെതിരെ നിലപാടെടുത്തതിന് ഡോ കെ.എസ് മാധവനെതിരെ യൂനിവേഴ്സിറ്റി സ്വീകരിച്ച നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് നഹാസ് മാള. ഭരണഘടനാ മൂല്യങ്ങളുടെ ആത്മാവായ സംവരണത്തെ വിവിധ കുതന്ത്രങ്ങളുപയോഗിച്ച് കാലങ്ങളായി യൂനിവേഴ്സിറ്റികള്‍ അട്ടിമറിച്ചുകൊണ്ടിരിക്കുകയാണ്. ഉദ്യോഗമേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

സവര്‍ണ സംവരണം നടപ്പിലാക്കി സംവരണത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളെയും കീഴ്മേല്‍ മറിച്ച ഇടതുപക്ഷ സര്‍ക്കാറിന്റെ അനുകൂലികള്‍ തന്നെയാണ് യൂനിവേഴ്സിറ്റിയിലും മുതിര്‍ന്ന അധ്യപകനെതിരെ നടപടിക്ക് വരുന്നത്. യൂനിവേഴ്സിറ്റിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് അന്ത്യമായെന്ന് നിലവിളിച്ച് നടക്കുന്ന ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുതന്നെ സംവരണ അട്ടിമറിക്കെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പ്രതികാര നടപടിയുണ്ടാകുന്നത് അവരുടെ ഫാഷിസ്റ്റ് സ്വഭാവം വ്യക്തമാക്കുന്നുണ്ടെന്നും നഹാസ് മാള പറഞ്ഞു.

Related Articles