Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ‘എനിക്കും സഹായിക്കാനാകും’ മോദിക്ക് കഫീല്‍ ഖാന്റെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യയിലാകെ കോവിഡ് വൈറസ് വ്യാപിക്കുമ്പോള്‍ രോഗികളെ ശുശ്രൂഷിക്കാന്‍ സഹായ സന്നദ്ധത അറിയിച്ച് ഡോ. ഖഫീല്‍ ഖാന്‍. ജയിലില്‍ നിന്നാണ് ഡോ ഖാന്‍ സന്നദ്ധത അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

‘കോവിഡിനെ പ്രതിരോധിക്കാന്‍ ഞാനും അവിടെയുണ്ടാകണമെന്ന് ആഗ്രഹിക്കുകയാണ്. 20 വര്‍ഷത്തെ എന്റെ സേവനത്തില്‍ 103 സൗജന്യ മെഡിക്കല്‍ ക്യാംപ് ഞാന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ അര ലക്ഷം കുട്ടികളെ ഞാന്‍ പരിശോധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഈ അസുഖത്തിനെതിരെയും എനിക്കും സഹായം ചെയ്യാനാകുമെന്നാണ് ഞാന്‍ കരുതുന്നത്.കഫീല്‍ ഖാന്‍ കത്തില്‍ പറയുന്നു.

എന്റെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ തടങ്കല്‍ താല്‍ക്കാലികമായെങ്കിലും അവസാനിപ്പിച്ച് എന്നെ കോവിഡ് സേവനം ചെയ്യാന്‍ അനുവദിക്കണമെന്നും കോവിഡിനെ നേരിടാനുള്ള നിരവധി നിര്‍ദേശങ്ങളും ഡോ. ഖാന്‍ കത്തില്‍ പറയുന്നുണ്ട്.

ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ ശിശുമരണം നടന്ന സമയത്ത് കുട്ടികളെ രക്ഷപ്പെടുത്തിയതിന്റെ പേരില്‍ കള്ളക്കേസ് ചുമത്തി ഡോ. ഖാനെ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് സി.എ.എ പ്രക്ഷോഭത്തില്‍ പങ്കാളിയായി പ്രസംഗിച്ചതിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

Related Articles