Current Date

Search
Close this search box.
Search
Close this search box.

കെ.എന്‍.എം ട്രഷറര്‍ ഡോ. കെ അബ്ദുറഹ്മാന്‍ അന്തരിച്ചു

കോഴിക്കോട്: കെ.എന്‍.എം മര്‍കസുദ്ദഅ്‌വ വിഭാഗം സംസ്ഥാന ട്രഷററും ആരോഗ്യ-മത-വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. കെ അബ്ദുറഹ്മാന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ദീര്‍ഘകാലം കെ.എന്‍.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു.

കോഴിക്കോട് കെയര്‍ ഹോം ചെയര്‍മാന്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി, നിച്ച് ഓഫ് ട്രൂത്ത്, ഐ എം ബി, മഞ്ചേരി ഇസ്ലാഹി കാംപസ്, നോബിള്‍ പബ്ലിക് സ്‌കൂള്‍, എയ്‌സ് പബ്ലിക് സ്‌കൂള്‍, ഗുഡ് ഡീഡ്‌സ് ട്രസ്റ്റ് (GD Trust) എന്നിവയുടെ സ്ഥാപകനാണ്.

മലപ്പുറം ജില്ലയിലെ അരീക്കോട് പരേതരായ കൊല്ലത്തൊടി അബൂബക്കര്‍- ഖദീജ എന്നിവരുടെ മകനായി 1948 മാര്‍ച്ച് ഒന്നിനാണ് ജനനം. മയ്യിത്ത് അരീക്കോടുള്ള സഹോദരന്റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. മയ്യിത്ത് നമസ്‌കാരം 16ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അരീക്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles