Current Date

Search
Close this search box.
Search
Close this search box.

ശ്രീ നാരായണ ഗുരു സര്‍വകലാശാല: ഹുസൈന്‍ മടവൂര്‍ അറബി വിഭാഗം തലവന്‍

കോഴിക്കോട്: ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ അറബി ഭാഷാ വിഭാഗം തലവനായി ഡോ. ഹുസൈന്‍ മടവൂരിനെ നിശ്ചയിച്ചു. ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ ചേളാരി, ഡോ.ജമാലുദ്ദീന്‍ ഫാറൂഖി വയനാട്, ഡോ. വി.എം.അബ്ദുല്‍ അസീസ് ആലുവ എന്നിവരാണ് അക്കാദമിക് കമ്മിറ്റി ചെയര്‍മാന്‍മാര്‍. യു.ജി, പി.ജി, അഫ്‌സലുല്‍ ഉലമാ തല അക്കാദമിക് കമ്മിറ്റികളും നിലവില്‍ വന്നിട്ടുണ്ട്. തുടക്കത്തില്‍ 17 ബിരുദ കോഴ്‌സുകളും 15 ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് സര്‍വകലാശാലയിലുണ്ടാവുക.

അറബി ഭാഷയുടെ അനന്ത സാധ്യതകള്‍ ലോകം മനസ്സിലാക്കി വരികയാണെന്നും പുതിയ തൊഴില്‍ സാധ്യതകള്‍ മുന്നില്‍ കണ്ട് കൊണ്ട് നവീന, പുതുതലമുറ കോഴ്‌സുകളുള്ള മികച്ച ഫാക്കല്‍റ്റി ആക്കണം എന്നാണ് ഉദ്ദേശിക്കുന്നതെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഗുരുവിന്റെ നാമത്തിലുള്ള ഈ മഹത്തായ സ്ഥാപനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അതി മഹത്തരമാണ്. അടിസ്ഥാന ശാസ്ത്രം, സാങ്കേതിക ശാസ്ത്രം, ഭാഷ, കല, സംസ്‌കാരം, രാഷ്ട്രീയം, ആരോഗ്യം, തൊഴില്‍, കൃഷി, വ്യവസായം, വിനോദസഞ്ചാരം, നിയമം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്നതിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങള്‍ നിര്‍ദിഷ്ട സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles