Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ നിരവധി ഫലസ്തീനികള്‍ അന്യായ തടങ്കലിലെന്ന് ഹമാസ്

വെസ്റ്റ് ബാങ്ക്: സൗദിയില്‍ ഡസന്‍ കണക്കിന് ഫലസ്തീനികള്‍ വിചാരണയില്ലാതെ അന്യായമായി തടവില്‍ കഴിയുകയാണെന്ന് ഫലസ്തീന്‍. ഹമാസിനെ പിന്തുണച്ചെന്നാരോപിച്ചാണ് 68ഓളം ഫലസ്തീനികളും ജോര്‍ദാനികളുമാണ് പ്രത്യേക തീവ്രവാദ കോടതിയില്‍ വിചാരണ നേരിടുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി തലസ്ഥാനമായ റിയാദില്‍ വിചാരണ ആരംഭിച്ചതെന്നും അല്‍ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമപരമായ പ്രാതിനിധ്യം അനുവദിക്കാതെ ആരോപണവിധേയരുടെ ബന്ധുക്കളെയും വിചാരണ ചെയ്യുന്നുണ്ടെന്നും തടവുകാരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. 2019 ഏപ്രിലിലാണ് ആരോപണ വിധേയരായവരെ സൗദി രഹസ്യ പൊലിസ് അറസ്റ്റു ചെയ്യുന്നത്. 60ല്‍ അധികം ഫലസ്തീനികളെ വ്യാജ ആരോപണങ്ങളാലും അന്യായമായും തടങ്കിലടച്ചതിനെ അപലപിച്ച് ഹമാസ് രംഗത്തെത്തി.

Related Articles