Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയന്‍ കടലില്‍ നിരവധി അഭയാര്‍ത്ഥികളെ കാണാതായതായി റിപ്പോര്‍ട്ട്

ബ്രസല്‍സ്: അഭയാര്‍ത്ഥികളുമായി മെഡിറ്ററേനിയന്‍ കടല്‍ കടക്കുകയായിരുന്ന ലിബിയന്‍ അഭയാര്‍ത്ഥി ബോട്ട് കാണാതായതായി യൂറോപ് കോസ്റ്റ് ഗാര്‍ഡ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചെറുകപ്പലില്‍ ലിബിയയില്‍ നിന്നും ഇറ്റലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവര്‍. 85ലധികം അഭയാര്‍ത്ഥികളെ കാണാതായതായി യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

ബോട്ട് മറിഞ്ഞതായി സംശയമുള്ളതായും യു.എന്‍.എച്ച്.സി.ആര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച മാള്‍ട്ടയുടെ തെക്കന്‍ തീരത്ത് നാല് ബോട്ടുകള്‍ അപകടകരമായി കടല്‍ കടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് ബോട്ടില്‍ ഒന്ന് സുരക്ഷിതമായി ഇറ്റലിയില്‍ എത്തിയതായും മറ്റുള്ളവ ഇപ്പോഴും കടലില്‍ തന്നെയാണെന്നും എ.എഫ്.പി ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇറ്റലിയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നതിനാല്‍ അഭയാര്‍ത്ഥികളെ പ്രവേശിപ്പിക്കില്ലെന്ന് ഇറ്റലി അറിയിച്ചിരുന്നു.

Related Articles