സന്‍ആ: തലസ്ഥാനമായ സന്‍ആയില്‍ ഡ്രോണ്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വ്യാവസായിക മേഖലയില്‍ ഡ്രോണ്‍ പതിച്ചപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സന്‍ആയില്‍ ഭരണം നടത്തുന്ന വിമത ഹൂതി ഭരണകൂടത്തിലെ ആരോഗ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമ പ്രതിരോധ സംവിധാനം ഡ്രോണ്‍ താഴെയിറക്കിയതായും യമനിലെ യുദ്ധത്തില്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന സൗദി സഖ്യസേനയുടെതാണ് ഡ്രോണെന്നും ഹൂതികള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. നമ്മുടെ വ്യോമ പ്രതിരോധം സൗദി വ്യോമസേനയുടെ ചൈനീസ് നിര്‍മിത സി.എച്-4 സായുധ ചാരവിമാനം ഉപരിതലത്തില്‍ നന്ന് ആകാശത്തേക്ക് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതായി ഹൂതി സൈനിക വക്താവ് യഹ്‌യ സരീ ട്വിറ്ററില്‍ കുറിച്ചു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW