Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പുമായി വെറുതെ സമയം പാഴാക്കേണ്ട; സര്‍ക്കാരിനോട് ആയതുല്ല ഖാംനഈ

തെഹ്‌റാന്‍: യൂറോപ്പുമായി ചര്‍ച്ച ചെയ്ത് വെറുതെ സമയം പാഴാക്കേണ്ടതില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈ സര്‍ക്കാരിനോട് ഉപദേശിച്ചു. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോവിലാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയോട് ഖാംനഊ യൂറോപ്യന്‍ രാജ്യങ്ങളെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന രൂപത്തില്‍ ചര്‍ച്ച നടത്തിയത്. 2015ലെ ആണവ കരാര്‍ സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് അറിയിച്ചതിനെ വിമര്‍ശിച്ചാണ് അദ്ദേഹം ഇക്കാര്യമുണര്‍ത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ റൂഹാനിയും ഖാംനഈയും നടത്തിയ സ്വകാര്യ ചര്‍ച്ചയുമായി ബന്ധപ്പെട്ട വീഡിയോവാണ് ഇപ്പോള്‍ പുറത്തു വന്നത്. യൂറോപ്പ്യന്മാരുമായി സാമ്പത്തിക മേഖലയില്‍ ഇറാന്‍ കൂട്ടുകെട്ടുണ്ടാക്കേണ്ടെന്നും അദ്ദേഹം ഉപദേശം നല്‍കുന്നുണ്ട്. ഖാംനഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ആദ്യത്തെ വീഡിയോ ക്ലിപ്പ് പുറത്തു വിട്ടത്. ഇറാനെതിരെ യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാനുമായി വ്യാപാര ബന്ധം സംരക്ഷിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ടു വന്നിരുന്നു.

Related Articles